കണ്ണൂർ : റാപ്പർമാരായ വേടൻ, എം.സി കുപ്പർ, വിമൽ സ്റ്റിക്ക്, ഋഷി എന്നിവർ ഒരുമിച്ച് ചേർന്നൊരുക്കുന്ന 'സോൾ ഫുൾ ബീറ്റ്സ്- 2025' നാളെ നവംബർ ഞായറാഴ്‌ച വൈകുന്നേരം 6.30 മുതൽ കണ്ണൂർ കളക്‌ടറേറ്റ് മൈതാനത്ത് നടക്കും.
ചെമ്പേരിയിൽ വിമല ഹോസ്‌പിറ്റലിനോട് ചേർന്ന് ഏഴ് വർഷമായി പ്രവർത്തിച്ചുവരുന്ന ഡയാലിസിസ് സെൻ്ററിൻ്റെ വിപുലീകരണവുമായി ബന്ധപ്പെട്ട ഫണ്ട് ശേഖരണാർഥം യങ് മൈൻഡ്‌സ് മെഡിക്കൽ & ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്നതാണ് പരിപാടി.
