Zygo-Ad

കണ്ണൂരിൽ റോഡരികില്‍ കിടന്നുറങ്ങിയയാള്‍ ടൂറിസ്റ്റ് ബസ് കയറി മരിച്ചു


കണ്ണൂർ: റോഡരികില്‍ കിടന്നുറങ്ങിയയാള്‍ ടൂറിസ്റ്റ് ബസ് കയറി മരിച്ചു. വെള്ളിയാഴ്ച രാത്രി പത്തരയോടെ ചാവശേരി പഴയ പോസ്റ്റ്‌ ഓഫീസ് പരിസരത്തായിരുന്നു സംഭവം.

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളിയാണെന്നാണ് സൂചന. തുണികള്‍ അടങ്ങുന്ന കവറുകളും മൃതദേഹത്തിനൊപ്പമുണ്ടായിരുന്നു.

ബസ് റോഡില്‍ നിന്ന് പാർക്ക് ചെയ്യാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പാർക്കിംഗ് കോമ്ബൗണ്ടിന്‍റെ ഗേറ്റിനോട് ചേർന്നുള്ള സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.

യാത്രക്കാർ ഉടൻ തന്നെ വിവരം മട്ടന്നൂർ പോലീസില്‍ അറിയിച്ചു. തുടർന്ന് എസ്‌ഐ സി.പി. ലിനേഷിന്‍റെ നേതൃത്വത്തില്‍ പോലീസ് മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഇയാള്‍ ഗേറ്റിന് സമീപം കിടന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് പോലീസിന് ലഭിച്ച വിവരം.

Previous Post Next Post