കണ്ണൂർ: നാമനിർദ്ദേശ പത്രിക സമർപ്പണത്തിനുള്ള സമയപരിധി അവസാനിച്ചപ്പോൾ കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിലും മലപ്പട്ടം, കണ്ണപുരം ഗ്രാമപഞ്ചായത്തുകളിലുമുളള ആറ് വാർഡുകളിൽ എൽഡിഎഫിന് എതിരാളികളില്ല. ഇതോടെ തെരഞ്ഞെടുപ്പ് നടക്കുന്നതിനുമുമ്പേ തന്നെ ഈ വാർഡുകളിൽ എൽഡിഎഫിന്റെ വിജയം ഉറപ്പായി.
ആന്തൂർ നഗരസഭയിലെ മൊറാഴ, പൊടിക്കുണ്ട് വാർഡുകളിലാണ് യുഡിഎഫും ബിജെപിയും സ്വതന്ത്രരും ഉൾപ്പെടെ ആരും പത്രിക സമർപ്പിച്ചിട്ടില്ല. മറ്റൊരു വാർഡിൽ ബിജെപി സ്ഥാനാർത്ഥി മാത്രമാണ് മത്സരിക്കുന്നത്.
മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ 5, 6 വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് എതിരില്ല. കൂടാതെ മൂന്ന് വാർഡുകളിൽ യുഡിഎഫിന് പത്രിക നൽകാനായില്ല.
കണ്ണപുരം പഞ്ചായത്തിലെ വാർഡ് 13, 14 ലും സിപിഎമ്മിന് എതിരാളികളില്ലാത്ത സ്ഥിതിയാണ്.
ഇതോടെ ആകെ ആറു വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ ഏകപക്ഷീയമായി വിജയത്തിലേക്ക് കടന്നു.
