കണ്ണൂർ: കണ്ണൂർ റെയില്‍വേ സ്റ്റേഷനിലെ വടക്കുഭാഗത്തുള്ള ഫൂട്ട് ഓവർ ബ്രിഡ്ജിന്റെ പുനർനിർമ്മാണം സംബന്ധിച്ച സുപ്രധാന തീരുമാനം പി.സന്തോഷ് കുമാർ എം.പിയെ റെയില്‍വേ ഔദ്യോഗികമായി അറിയിച്ചു. റെയില്‍വേ ഡിവിഷണല്‍ മാനേജർ മുഖേന എം.പിക്ക് നല്‍കിയ കത്തിലാണ്, നിലവിലുണ്ടായിരുന്ന പാലത്തിൻ്റെ അവസ്ഥയും പുതിയ പാലം നിർമ്മിക്കാനുള്ള നടപടികളും വ്യക്തമാക്കിയത്.
നേരത്തെ ഫുട്ട് ഓവർ ബ്രിഡ്ജിൻ്റെ ആവശ്യകത ചൂണ്ടിക്കാട്ടി റെയില്‍വെ അധികാരികള്‍ക്ക് എം പി. കത്ത് നല്‍കിയിരുന്നു സുരക്ഷാ കാരണങ്ങളാല്‍ പഴയ പാലം പൊളിച്ചത്, കണ്ണൂർ റെയില്‍വേ സ്റ്റേഷനിലെ അമ്ബത് വർഷത്തിലധികം പഴക്കമുള്ള ഫൂട്ട് ഓവർ ബ്രിഡ്ജ് ഘടനാപരമായ ഗുരുതരമായ കേടുപാടുകള്‍ കാരണം ഉപയോഗശൂന്യമാവുകയും പൊതു സുരക്ഷയ്ക്ക് ഭീഷണിയാവുകയും ചെയ്തിരുന്നു.പുതിയ ബ്രിഡ്ജിന് അനുമതിയായി
പഴയ പാലം പൊളിച്ച് നീക്കിയ സാഹചര്യത്തില്‍, യാത്രക്കാരുടെ സൗകര്യത്തിനായി പുതിയ ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക്കുന്നതിനുള്ള നടപടികള്‍ റെയില്‍വേ വേഗത്തിലാക്കി.പുതിയ ബ്രിഡ്ജിന്റെ പൊതുവായ രൂപരേഖയ്ക്ക് അധികൃതർ അംഗീകാരം നല്‍കിയതായും, ഇതിനായുള്ള ചെലവ് എസ്റ്റിമേറ്റിനും അനുമതി ലഭിച്ചിട്ടുണ്ട്.
പുതിയ പാലം നിർമ്മിക്കുന്നതിനുള്ള ലെറ്റർ ഓഫ് അഡ്മിനിസ്ട്രേഷനും അനുമതി ചെയ്തതായി. എംപിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.
പുതിയ ഫൂട്ട് ഓവർ ബ്രിഡ്ജിന്റെ നിർമ്മാണ പ്രവർത്തനങ്ങള്‍ ഉടൻ ആരംഭിക്കാനും, യാത്രക്കാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ ഗതാഗതം ഉറപ്പാക്കാനുമാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.
