Zygo-Ad

കണ്ണൂരിൽ യുവാവ് വെടിയേറ്റ് മരിച്ചു; വേട്ടയാടുന്നതിനിടെ അപകടം സംഭവിച്ചതായി സംശയം


പയ്യന്നൂർ ∶ മാതമംഗലത്ത് യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഞായർ പുലർച്ചെയോടെയാണ് ദുരന്തം നടന്നത്. എടക്കോം നെല്ലംകുഴിയിൽ സ്വദേശിയായ സിജോയാണ് മരണപ്പെട്ടത്.

റബർ തോട്ടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവസമയത്ത് സിജോയോടൊപ്പം ഉണ്ടായിരുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അനധികൃതമായ വേട്ടയാടലിനിടെ തോക്ക് പൊട്ടിയാണ് ദുരന്തം സംഭവിച്ചതെന്നതാണ് പ്രാഥമിക നിഗമനം.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനും കൂടുതൽ തെളിവുകൾക്കും ശേഷം മാത്രമേ സംഭവത്തിന്റെ യഥാർത്ഥ കാരണത്തെക്കുറിച്ച് തെളിഞ്ഞുവരൂ എന്ന് പൊലീസ് അറിയിച്ചു.

Previous Post Next Post