Zygo-Ad

കണ്ണൂര്‍ സയൻസ് പാര്‍ക്കില്‍ കള്ളൻ കയറി; നിരീക്ഷണ ക്യാമറയുടെ ഭാഗം അടിച്ചു മാറ്റി


കണ്ണൂർ: കണ്ണൂർ നഗരത്തിലെ സയൻസ് പാർക്കിലും തൊട്ടടുത്ത വിദ്യാലയത്തിലും കള്ളൻ കയറി.

 സയൻസ് പാർക്കില്‍ പ്രവേശന കവാടത്തിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് പാർക്കിലെ ഡമോണ്‍സ്ട്രേറ്ററുടെ മുറിയിലെ നിരീക്ഷണ കാമറയുടെ നെറ്റ് വർക്ക് വീഡിയോ റിക്കോർഡർ (എൻ വി ആർ) അടിച്ചു മാറ്റിയാണ് സ്ഥലം വിട്ടത്.

മുറിയിലെ മേശ വലിപ്പ് വലിച്ചിട്ട നിലയിലാണ്. മുറിയില്‍ ബാഗിലുണ്ടായിരുന്ന സാധനങ്ങളും മോഷ്ടാവ് കൊണ്ടു പോയി. തൊട്ടടുത്ത ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലും മോഷ്ടാവ് കയറി. 

വിദ്യാലയത്തിലെ പ്രിൻസിപ്പാളിന്റെ മുറിയിലെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്.

കണ്ണൂർ ടൗണ്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഫിംഗർ പ്രിന്റ് ബ്യൂറോ, ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ചു വരികയാണ്.

Previous Post Next Post