Zygo-Ad

കണ്ണൂര്‍ നഗരത്തില്‍ വക്കീല്‍ ഓഫീസിലെ കവര്‍ച്ച: വളപട്ടണം സ്വദേശിയായ യുവാവ് അറസ്റ്റില്‍


കണ്ണൂർ: കണ്ണൂർ യോഗശാല റോഡിലെ വക്കീല്‍ ഓഫീസില്‍ കവർച്ച നടത്തി കേസിലെ പ്രതി അറസ്റ്റില്‍ 'വളപട്ടണം സ്വദേശി പി.ജിതേഷാണ് അറസ്റ്റിലായത്.

യോഗശാല റോഡരികിലെ സഫിയ കോംപ്ലക്സിലെ അഡ്വ. കേശവൻ്റെ ഓഫീസിലാണ് ഇയാള്‍ കവർച്ച നടത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ച്ച പുലർച്ചെ ഷട്ടറിൻ്റെ പൂട്ട് തകർത്ത് വക്കീല്‍ ഓഫിസില്‍ നിന്നും ചില രേഖകള്‍ കടത്തിയതായാണ് പരാതി. 

കണ്ണൂർ ടൗണ്‍ എസ്‌ഐ അനുരൂപിൻ്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ജിതേഷാണ് മോഷണം നടത്തിയതെന്ന് വ്യക്തമായത്.

Previous Post Next Post