Zygo-Ad

കെ എസ് ആര്‍ ടി സി ഗവി യാത്ര സംഘടിപ്പിക്കുന്നു

 


കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗവി - കുമളി - കമ്പം പാക്കേജില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ഒക്ടോബര്‍ 31 ന് വൈകീട്ട് അഞ്ചുമണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെട്ട്  ശനിയാഴ്ച രാവിലെ റാന്നിയില്‍ എത്തിയതിനുശേഷം പത്തനംതിട്ടയില്‍ നിന്നും മറ്റൊരു ബസ്സിലാണ് ഗവിയിലേക്ക് പുറപ്പെടുന്നത്. യാത്രാമധ്യേ അടവിയില്‍ കുട്ടവഞ്ചി സഫാരിയും കാനനക്കാഴ്ചകള്‍ കാണാനുള്ള സൗകര്യവുമുണ്ട്. അന്നേദിവസം വൈകീട്ട് അഞ്ചുമണിയോടുകൂടി പരുന്തുംപാറ സന്ദര്‍ശിച്ച് രാത്രി കുമളിയില്‍ താമസിക്കും. രണ്ടാമത്തെ ദിവസം കുമളിയില്‍ നിന്നും ജീപ്പില്‍ കമ്പത്തേക്ക് പുറപ്പെട്ട് മുന്തിരിത്തോട്ടം, പച്ചക്കറി തോട്ടം, പെന്‍സ്റ്റോക്ക് പൈപ്പ് ലൈന്‍ എന്നിവ സന്ദര്‍ശിച്ച് വൈകീട്ട് നാലുമണിക്ക് രാമക്കല്‍മേട്, ആമപ്പാറ എന്നിവ കണ്ട് തിങ്കളാഴ്ച രാവിലെ ആറ് മണിക്ക് കണ്ണൂരില്‍ തിരിച്ചെത്തുന്ന വിധത്തിലാണ് ക്രമീകരണം. ഭക്ഷണവും താമസവും  ഉള്‍പ്പെടെ ഒരാള്‍ക്ക് 6260 രൂപയാണ് ചാര്‍ജ്. ബുക്കിംഗിനായി 9497007857, 9188938534 നമ്പറുകളില്‍ ബന്ധപ്പെടാം.

Previous Post Next Post