Zygo-Ad

കണ്ണൂർ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികൾ ചുമതലയേറ്റു


കണ്ണൂർ: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ 2025 - 30 വര്‍ഷത്തേക്കുള്ള എക്‌സിക്യൂട്ടീവ് അംഗങ്ങളായി പി.വി സിറാജുദ്ദീന്‍, കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍, പി നാരായണന്‍ കുട്ടി, പി.സി ആസിഫ്, ദേശീയ പവര്‍ ലിഫ്റ്റിംഗ് താരം സൗപര്‍ണിക രമേശ് എന്നിവരെ തെരഞ്ഞെടുത്തു. 

പുതുതായി ചുമതലയേറ്റ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് പി.എം അഖില്‍ ഉൾപ്പെടെയുള്ള ഭാരവാഹികള്‍ക്ക് മുന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ നൽകിയ സ്വീകരണം ഡോ. വി ശിവദാസന്‍ എം.പി ഉദ്ഘാടനം ചെയ്തു. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി, മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ എന്‍ ഷാജിത്ത്, യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ സനോജ്, മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമാരായ ഷാഹിന്‍ പള്ളിക്കണ്ടി, കെ.കെ പവിത്രന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു. മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഡോ. പി.കെ ജഗന്നാഥന്‍ അധ്യക്ഷനായി.

Previous Post Next Post