കണ്ണൂർ : ശബരിമലയില്‍ നടന്ന കൊള്ളയും സ്വർണ്ണ കവർച്ചയും സിബിഐ അന്വേഷിക്കുക, ദേവസ്വം മന്ത്രി രാജി വെക്കുക, ദേവസ്വം ബോർഡ് പിരിച്ചു വിടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഭാരതീയ ജനതാ പാർട്ടി നേതൃത്വത്തില്‍ കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി.
സംസ്ഥാന സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.
കണ്ണൂർ നോർത്ത് ജില്ല കമ്മറ്റി യുടെ മാർച്ച് പള്ളിക്കുന്ന് സൂപ്രണ്ട് ഗേറ്റില്‍ നിന്നും കണ്ണൂർ സൌത്ത് ജില്ലാ കമ്മറ്റിയുടെ മാർച്ച് താണ ജംഗ്ഷനില്‍ നിന്നുമാണ് മാർച്ച് ആരംഭിച്ചത്. നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ അധ്യക്ഷനായി.
സൗത്ത് ജില്ലാ പ്രസിഡണ്ട് ബിജു എളക്കുഴി,സമരത്തിനൊടുവില്‍ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പോലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു.
പ്രവർത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കാനുള്ള പോലീസ് ശ്രമം നേതാക്കളടപ്പെട്ട് തടഞ്ഞു.