മമ്പറം: തലശ്ശേരി നോർത്ത് ഉപജില്ലാ വിദ്യാരംഗം സർഗോത്സവം യു.പി. ഹൈസ്കൂൾ വിഭാഗങ്ങളിലായി മമ്പറം യു പി സ്കൂളിൽ നടന്നു. പ്രശസ്ത സാഹിത്യകാരനും ഗായകനുമായ എം .വി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ.പ്രശാന്ത് അധ്യക്ഷതവഹിച്ചു. വാർഡ് മെമ്പർ പി.കെ ഇന്ദിര വിശിഷ്ടാതിഥിയായി.ശില്പശാല വിശദീകരണം വിദ്യാരംഗം ജില്ലാ പ്രതിനിധികെ.പി രാമചന്ദ്രൻ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് കെ.രമ്മീഷ്. വിദ്യാരംഗം വൈസ് ചെയർമാൻ ശ്രീ. എ.കെ സുരേഷ് നാടൻപാട്ട് കലാകാരൻ കുട്ടാപ്പു കതിരൂർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഉപജില്ലാ കോഡിനേറ്റർ എൻ.വി ദിവ്യ നന്ദിയും പറഞ്ഞു.
വിവിധ ശില്‌പശാലകളായി കാവ്യാലാപനം എം.വി ജനാർദനൻ , കവിതാരചന വന്ദന, കഥാരചന സി.പി അഷറഫ്, ചിത്രരചന സുശാന്ത് കൊല്ലറക്കൽ, നാടൻ പാട്ട് കുട്ടാപ്പു കതിരൂർ, പുസ്തകാസ്വാദനം വി.പി. രശ്മി ,അഭിനയം സുനിൽ കാവുംഭാഗം എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനവും ക്ലാസും നൽകി. കുട്ടികളുടെ നൃത്തശില്പവും അരങ്ങേറി. പ്രതിഭകൾക്ക് സർട്ടിഫിക്കറ്റ് വിതരണവുംഅനുമോദനവും നടന്നു.