കണ്ണൂർ: പറമ്പില്‍ അതിക്രമിച്ചുകയറി തേക്ക് ഉള്‍പ്പെടെയുള്ള മരങ്ങള്‍ മുറിച്ചു കടത്തിയതിന് ഒരാള്‍ക്കെതിരെ കണ്ണൂർ ടൗണ്‍ പോലീസ് കേസെടുത്തു. മനാസ് എന്നയാളുടെ പേരിലാണ് കേസ്.
ഈക്കഴിഞ്ഞ ജൂലായ്-28 ന് പുഴാതി സ്വാമിമഠത്തിന് സമീപമുള്ള പറമ്പില്‍ നിന്നാണ് 70,000 രൂപ വില വരുന്ന മരങ്ങള്‍ മോഷണം പോയത്.
കോഴിക്കോട് വെസ്റ്റ്ഹില്‍ അത്താണിക്കല്‍ പാസ്‌പോർട്ട് ഓഫീസിന് സമീപത്തെ തേജസ് വീട്ടില്‍ ജവഹറിന്റെ ഭാര്യ റോസ് ജവഹറിന്റെ പരാതിയിലാണ് കേസ്.