കണ്ണൂർ: ആയിക്കരയിലെ മത്സ്യത്തൊഴിലാളി സഹകരണ സംഘത്തില്‍ നടന്ന വായ്പാ തട്ടിപ്പ് കേസില്‍ മുൻ സെക്രട്ടറി അറസ്റ്റില്‍.
മരക്കാർകണ്ടി ശ്രീ സാന്ദ്രത്തില്‍ എൻ. സുനിതയെയാണ് (45) സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. വ്യാജമായി നിർമിച്ച സേവിംഗ്സ് അക്കൗണ്ടിലൂടെയും തന്‍റെ ബന്ധുക്കളുടെ പേരില്‍ വിവിധ ബാങ്കുകളില്‍ തുടങ്ങിയ അക്കൗണ്ടുകളിലൂടെയുമാണ് സുനിത സംഘത്തിന്‍റെ പണം മാറ്റിയത്.
സംഭവം വിവാദമായതിനെ തുടർന്ന് ഇവരെ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കുന്നതിന്‍റെ തലേദിവസം വരെ ഇത്തരത്തിലുള്ള ഇടപാടുകള്‍ നടത്തിയിട്ടുണ്ട്.
ക്രമക്കേട് സംബന്ധിച്ച് ഫിഷറീസ് അസിസ്റ്റന്‍റ് രജിസ്ട്രാര്‍ പി.ജി. സന്തോഷ് കുമാര്‍ നടത്തിയ അന്വേഷണ റിപ്പോർട്ടില്‍ ഇരുപത് വർഷങ്ങള്‍ക്കു മുന്പ് മരിച്ചവരുടെ പോലും ജാമ്യക്കാരായി ചേർത്ത് വായ്പാ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി റിപ്പോർട്ട് ചെയ്തിരുന്നു.