Zygo-Ad

കണ്ണൂരില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡിനെ കൈയ്യേറ്റം ചെയ്ത യുവാവ് അറസ്റ്റില്‍


കണ്ണൂർ: കണ്ണൂരിൽ ട്രാഫിക് ഡ്യൂട്ടിയില്‍ ഏർപ്പെട്ടിരുന്ന ഹോം ഗാർഡിൻ്റെ കൃത്യ നിർവഹണം തടസപ്പെടുത്തുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റു ചെയതു. 

താഴെ ചൊവ്വ ഗുരുകൃപയില്‍ ടി.സി.യദുകൃഷ്ണൻ (19) നെയാണ് കണ്ണൂർ ടൗണ്‍ എസ്.ഐ. അനുരൂപ് പിടികൂടിയത്.

ഇന്നലെ വൈകുന്നേരം 4.45 നായിരുന്നു സംഭവം. കാള്‍ടെക്സിന് സമീപം ട്രാഫിക്ക് ഡ്യൂട്ടിയില്‍ ഏർപ്പെട്ടിരുന്ന കണ്ണൂർ ട്രാഫിക് എൻഫോഴ്‌സ്മെൻ്റ് യൂണിറ്റിലെ കെ.വി. പ്രദീപനെയാണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്.

Previous Post Next Post