Zygo-Ad

മുഖ്യാധ്യാപിക നല്കിയ പാരാതി ഗൗനിക്കാതെ കെഎസ്‌ഇബി: കുട്ടികളുടെ ജീവനു നേരെ മൗനം


ഇരിട്ടി: പാലത്തുംകടവ് സെന്‍റ് ജോസഫ് എല്‍പി സ്കൂളിന് സമീപത്തെ അപകടാവസ്ഥയിലായ ട്രാൻസ്‌ഫോർമറിന്‍റെ കാര്യത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യാധ്യാപിക നല്കിയ പാരാതി ഗൗനിക്കാതെ കെഎസ്‌ഇബി.

കഴിഞ്ഞ ജൂലൈ18 നാണ് അധ്യാപിക വള്ളിത്തോട് സെക്ഷൻ അസി. എൻജിനിയർക്ക് പരാതി നല്കിയിരുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്.

കുട്ടികള്‍ ട്രാസ്‌ഫോർമാറിന്‍റെ സമീപത്തേക്ക് പോകാതിരിക്കാൻ റിബണ്‍ കെട്ടി സംരക്ഷിച്ചിരിക്കുകയാണ്. 

ട്രാൻസ്ഫോർമറിന് സമീപത്തേക്ക് വിദ്യാർഥികള്‍ എത്താതിരിക്കാൻ ഗ്രില്‍ ഇട്ട് സംരക്ഷിക്കണം എന്നായിരുന്നു പരാതിയിലെ ആവശ്യം. ഇക്കാര്യത്തില്‍ കെഎസ്‌ഇബി കാണിക്കുന്നത് വലിയ വീഴ്ചയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

അവഗണന തുടർന്നാല്‍ രക്ഷിതാക്കളുടെ നേതൃത്വത്തില്‍ വള്ളിത്തോട് ഓഫീസിന് മുന്നില്‍ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പഞ്ചായത്തംഗം ബിജോയി പ്ലാത്തോട്ടം അറിയിച്ചു.

Previous Post Next Post