Zygo-Ad

കണ്ണൂർ-മസ്ക്കറ്റ് ‌ സീസണ്‍ സർവീസ് ഇൻഡിഗോ നിർത്തുന്നു; ഈ വർഷത്തെ അവസാന സർവീസ് ഇന്ന്


മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഇൻഡിഗോ എയർലൈൻസ് മസ്കറ്റിലേക്ക് ആരംഭിച്ച ഈ സീണിലെ സർവീസ് ഇന്നത്തോടെ നിർത്തും. 

കൊച്ചിയില്‍ നിന്നുള്ള റാസല്‍ ഖൈമ, ദമാം, ബഹറൈൻ സർവീസുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇൻഡിഗോ നിർത്തിയിരുന്നു. സീസണ്‍ ഫ്ലൈറ്റായാണ് ഇൻഡിഗോ കഴിഞ്ഞ മേയില്‍ കണ്ണൂരില്‍ നിന്ന് മസ്കറ്റിലേക്ക് മൂന്ന് സർവീസ് ആരംഭിച്ചത്.

സീസണ്‍ കഴിഞ്ഞ സാഹചര്യത്തിലാണ് സർവീസ് നിർത്തി വയ്ക്കുന്നത്. അടുത്ത മേയില്‍ വീണ്ടും സീസണ്‍ സർവീസ് ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

യാത്രക്കാരുടെ വർധന പരിഗണിച്ചാണ് ഇൻഡിഗോ സീസണ്‍ ഫ്ലൈറ്റ് സർവീസ് തുടങ്ങിയത്. ഹജ്ജ് സീസണ്‍ തുടങ്ങിയപ്പോള്‍ ജിദ്ദ ഫ്ലൈറ്റ് നിർത്തിയിരുന്നു. ഹജ്ജ് സീസണില്‍ മറ്റു യാത്രക്കാർക്ക് അവിടേക്ക് നിയന്ത്രണം ഉണ്ടാകുന്ന സാഹചര്യത്തിലായിരുന്നു ഇത്. 

ഇൻഡിഗോ സർവീസ് നിർത്തിയതോടെ ഈ റൂട്ടില്‍ എയർ ഇന്ത്യ മാത്രമാകും ഇനി സർവീസ് നടത്തുകയെന്നത് യാത്രക്കാരെ സംബന്ധിച്ചിടത്തോളം പ്രതിസന്ധിക്കിടയാക്കും.

സർവീസില്‍ മത്സരമില്ലാതെ വരുന്നതോടെ എയർ ഇന്ത്യ തീരുമാനിക്കുന്ന ചാർജ് നല്‍കി യാത്ര ചെയ്യാൻ യാത്രക്കാർ നിർബന്ധിതരാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

Previous Post Next Post