Zygo-Ad

യുവതിയെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; ഫോൺ തട്ടിപ്പറിച്ചോടി,ബസ് കണ്ടക്ടർ അറസ്റ്റിൽ

 


കണ്ണൂർ: സമൂഹമാധ്യമങ്ങളിൽ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയുടെ ഫോൺ തട്ടിയെടുത്ത സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. ആലക്കോട് സ്വദേശിനിയുടെ പരാതിയിൽ കണ്ണാടിപ്പറമ്പ് സ്വദേശിയായ സജീറിനെയാണ് പൊലീസ് പിടികൂടിയത്.

ബസിൽ യാത്രയ്ക്കിടെ യുവതിയുമായി പരിചയപ്പെട്ട സജീർ, പിന്നീട് ബന്ധം സ്ഥാപിച്ചു. ഈ സമയത്ത് ഏഴ് പവൻ സ്വർണവും 80,000 രൂപയും കൈക്കലാക്കിയെന്ന് പൊലീസ് അറിയിച്ചു. തുടർന്ന്, യുവതിയുടെ നഗ്നദൃശ്യങ്ങൾ കൈവശമുണ്ടെന്നു പറഞ്ഞ്, സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു.

ഇന്നലെ തളിപ്പറമ്പിൽ ഇരുവരും കണ്ടുമുട്ടിയപ്പോൾ വാക്കുതർക്കത്തിനിടെ സജീർ യുവതിയുടെ ഫോൺ പിടിച്ചെടുത്തു കടന്നു കളഞ്ഞു. തുടർന്ന്, കണ്ണൂർ നഗരത്തിലെ താമസസ്ഥലത്ത് നടത്തിയ റെയ്ഡിൽ പ്രതിയെ പൊലീസ് പിടികൂടി. തളിപ്പറമ്പ്-കാപ്പിമല റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലാണ് ഇയാൾ കണ്ടക്ടറായി ജോലി ചെയ്യുന്നത്.

Previous Post Next Post