Zygo-Ad

കണ്ണൂരിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; അനവധി യാത്രക്കാർക്ക് പരിക്ക്

 


കണ്ണൂർ ചെറുപുഴ തിരുമേനിയിൽ തിങ്കളാഴ്ച രാവിലെ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. പയ്യന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന 'ലക്ഷ്മി' ബസ്സാണ് അപകടത്തിൽപ്പെട്ടത്. 

പരിക്കേറ്റവരെ ഉടൻ തന്നെ ചെറുപുഴയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അതേ സമയം വടകര ആയഞ്ചേരി മുക്കടത്തുംവയലിൽ ഇന്നോവ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചു പേർക്ക് പരിക്ക്.

 ഇന്നലെ വൈകീട്ട് 5.15നാണു അപകടം ഉണ്ടായത്. കുറ്റ്യാടി ഭാഗത്തേക്ക്‌ പോകുകയായിരുന്ന ഇന്നോവ കാർ ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഓട്ടോയിൽ ഉണ്ടായിരുന്ന രണ്ട് പേർക്കാണ് ഗുരുതരമായി പരിക്കേറ്റത്.

വടകര സ്വദേശികളായ ഇരുവരെയും വടകര ജില്ലാ ആശുപത്രിയിൽ നിന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സക്കായി കണ്ണൂർ മിംസ് ആശുപത്രിയിലേക്ക് മാറ്റി. കാറിലുണ്ടായിരുന്ന മൂന്ന് പേർക്ക് സാരമായി പരിക്കേറ്റിരുന്നു. ഇവരെ ആയഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചു.

ഇടിയുടെ ആഘാതത്തിൽ ഓട്ടോയും സമീപത്തുണ്ടായിരുന്ന ട്രാൻസ്‌ഫോർമറും പൂർണമായും തകർന്നു. പവർ സപ്ലൈ പെട്ടെന്ന് ഓഫ്‌ ആയത് കാരണം വൻ അപകടമാണ് ഒഴിവായത്. 

അപകടത്തെ തുടന്ന് മുക്കടത്തും വയൽ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് വൈകുന്നേരത്തോടെ മാത്രമേ പവർ സപ്ലൈ ഉണ്ടാകൂ എന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കുറ്റ്യാടി എം എൽ എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി

Previous Post Next Post