പ്ലസ്‌വൺ പ്രവേശനത്തിന് ഇതുവരെ അലോട്‌മെന്റ് കിട്ടാത്തവർക്കും അപേക്ഷ നൽകാൻ കഴിയാത്തവർക്കും ബുധൻ രാവിലെ പത്ത് മുതൽ വെള്ളി വൈകീട്ട് 4 വരെ രണ്ടാം സപ്ലിമെന്ററി അലോട്‌മെൻ്റിന് അപേക്ഷിക്കാം.
സീറ്റൊഴിവുള്ള സ്കൂളുകളുടെ വിശദ വിവരങ്ങൾ ഹയർ സെക്കൻഡറി വകുപ്പിന്റെ പ്രവേശന വെബ്സൈറ്റിൽ. hscap.kerala.gov.in
നേരത്തേ അപേക്ഷിച്ചവർ സീറ്റ് ഒഴിവുള്ള സ്കൂളുകളിലേക്ക് ഓപ്ഷൻ നൽകി അപേക്ഷ പുതുക്കണം. ഇതുവരെ അപേക്ഷ നൽകാത്തവർ പുതിയ അപേക്ഷ നൽകണം.
എസ്‌സി, എസ്ടി വകുപ്പ് മോഡൽ റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റിനും ഇപ്പോൾ അപേക്ഷിക്കാം.