Zygo-Ad

ഓൺലൈൻ തട്ടിപ്പ്: കണ്ണൂരിൽ നാല് പേർക്ക് പണം നഷ്ടമായി

 


കണ്ണൂർ ജില്ലയിൽ ഓൺലൈൻ തട്ടിപ്പ് കേസുകളിലായി‌ നാലു പേർക്ക് പണം നഷ്ടമായി. സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്തു. മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ നടന്ന തട്ടിപ്പിൽ കൂത്തുപറമ്പ് സ്വദേശിക്ക് 200000 രൂപ നഷ്ടപ്പെട്ടത്.

 ആർടിഒയുടെ പേരിൽ വാട്സാപ്പിൽ എത്തിയ വാഹനചാലാന്റെ .apk (അപ്ലിക്കേഷൻ) ഫയൽ വഴിയാണ് തട്ടിപ്പ് നടത്തിയത്. ലിങ്കിൽ ക്ലിക്ക് ചെയ്ത് അക്കൗണ്ട് വിവരങ്ങൾ കൈമാറിയതോടെ പണം നഷ്ടമാവുകയായിരുന്നു.

ജോലി വാ​ഗ്ദാനം ചെയ്ത തട്ടിപ്പിൽ കൂത്തുപറമ്പ് സ്വദേശിക്ക് 10,478 രൂപയാണ് നഷ്ടമായത്. വാട്സാപ്പ് വഴി ജോലി വാ​ഗ്ദാനം നൽകി വിവിധ ചാർജുകളുടെ പേരിലാണ് തട്ടിപ്പ് നടത്തിയത്.

 പാർടൈം ജോലി വാ​ഗ്ദാനം ചെയ്ത് വളപട്ടണം സ്വദേശിയിൽ നിന്ന് 7555യും തട്ടി. ടെല​ഗ്രാം ​വഴിയായിരുന്നു തട്ടിപ്പ്.

 ഓൺലൈൻ വഴി ലോൺ നൽകാമെന്ന് പറഞ്ഞ് പാനൂർ സ്വദേശിയിൽ നിന്ന് 2000 രൂപയും തട്ടിച്ചു. ലോൺ ലഭിക്കാനുള്ള ചാർജുകൾ എന്ന് പറഞ്ഞാണ് പണം തട്ടിയത്.

ഇൻസ്റ്റ​ഗ്രാം, ടെലി​ഗ്രാം, ഫെയ്സ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ മാധ്യമങ്ങളിലൂടെയുള്ള സൈബർ തട്ടിപ്പുകളിലിൽ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും അജ്ഞാത അക്കൗണ്ടുകളിൽ നിന്നും വരുന്ന മെസേജുകളോട് പ്രതികരിക്കരുതെന്നും പൊലീസ്  അറിയിച്ചു

Previous Post Next Post