കണ്ണൂർ: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇന്ന് കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട് ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, എറണാകുളം ജില്ലകളില്‍ യെല്ലോ അലർട്ടുമാണ്.
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. മലയോര മേഖലയിലും പുഴകള്‍ക്ക് ഇരുവശവും തീരപ്രദേശത്തും താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
ഞായറാഴ്ച വരെ ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.