Zygo-Ad

കണ്ണൂര്‍ വിമാനത്താവളത്തിന്റെ അഞ്ച് കിലോ മീറ്റര്‍ ചുറ്റളവില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് ഡ്രോണ്‍ നിരോധനം


കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിന്റെ അഞ്ച് കിലോ മീറ്റർ ചുറ്റളവില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് ഡ്രോണ്‍, പാരാ ഗ്ലൈഡർ, ഹാട്ട് എയർ ബലൂണുകള്‍, മറ്റേതെങ്കിലും ആളില്ലാത്ത വ്യോമ വാഹനങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ച്‌ ജില്ലാ കലക്ടർ അരുണ്‍ കെ വിജയൻ ഉത്തരവിട്ടു.

വിമാനത്താവളത്തിന്റെ അതിർത്തി മുതല്‍ അഞ്ച് കിലോമീറ്റർ ചുറ്റളവിലാണ് നിരോധനം ബാധകം.

വിമാനങ്ങള്‍ ഇറങ്ങുന്നതിനോ പറന്നുയരുന്നതിനോ തടസ്സമാവുന്ന രീതിയില്‍ ഇത്തരത്തില്‍ ഏതെങ്കിലും പ്രവർത്തനം കണ്ടാല്‍ അടുത്ത പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കണം. 

ഭാരതീയ നാഗരിക് സുരക്ഷ സംഹിത 2023 പ്രകാരമാണ് ജില്ലാ കലക്ടറുടെ ഉത്തരവ്‌.

തളിപ്പറമ്പ് താലൂക്കിലാണ് ഡ്രോൺ നിരോധിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്ര സന്ദർശനം നടത്തുന്ന പശ്ചാത്തലത്തിലാണ് നടപടി. 

പോലീസ്, പാരാമിലിറ്ററി, എയർ ഫോഴ്സ്, എസ്പിജി തുടങ്ങിയവർക്ക് നിരോധനം ബാധകമല്ല.

Previous Post Next Post