പരിയാരം മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗത്തിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി
byOpen Malayalam Webdesk-
കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. കാർഡിയോളജി വിഭാഗത്തിലെ ശുചിമുറിയിലാണ് പാമ്പിനെ കണ്ടത്. ജീവനക്കാർ പാമ്പിനെ പിടികൂടി. ഇന്നലെയാണ് സംഭവം. രോഗിയുടെ കൂട്ടിരിപ്പുകാരാണ് ശുചി മുറിയിലേക്ക് ഇഴഞ്ഞു കയറുന്ന പാമ്പിനെ കണ്ടത്. ഉടൻ തന്നെ ആശുപത്രി ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. ആശുപത്രി ജീവനക്കാർ പാമ്പിനെ പിടികൂടി പുറത്തു കളയുകയും ചെയ്തു. പരിയാരം മെഡിക്കൽ കോളേജിൽ ഇതിലെ മുൻപും പലതവണ പാമ്പിനെ കണ്ടിട്ടുണ്ട്