Zygo-Ad

വാഹനാപകടത്തില്‍പ്പെട്ട് കാലൊടിഞ്ഞ കുട്ടിക്ക് സ്വന്തം ഉടുമുണ്ടഴിച്ച്‌ പ്രാഥമിക ശുശ്രൂഷ നല്‍കി ആംബുലൻസ് ഡ്രൈവര്‍


അടിവസ്ത്രം മാത്രം ധരിച്ച്‌ ആംബുലൻസ് ഓടിച്ചാണ് കണ്ണൂർ കാപ്പാട് സ്വദേശി സജീർ നാലകത്ത് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.

കണ്ണൂരില്‍ വാഹനാപകടത്തില്‍ കാല്‍ ഒടിഞ്ഞു തൂങ്ങിയ കുട്ടിക്ക് ഉടുമുണ്ടഴിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി ആംബുലൻസ് ഡ്രൈവർ. 

അടിവസ്ത്രം മാത്രം ധരിച്ച്‌ ആംബുലൻസ് ഓടിച്ചാണ് കണ്ണൂർ കാപ്പാട് സ്വദേശി സജീർ നാലകത്ത് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. സജീറിൻ്റെ സമയോചിതമായ ഇടപെടല്‍ ചികിത്സയ്ക്ക് സഹായകമായെന്ന് ഡോക്ടർമാർ പറഞ്ഞു.

അടി വസ്ത്രം മാത്രം ധരിച്ചാണ് ഡ്രൈവർ ആംബുലൻസില്‍ നിന്നിറങ്ങിയത്. കയ്യില്‍ കിട്ടിയൊരു ബെഡ് ഷീറ്റ് എടുത്തുടുത്ത് രോഗിയുമായി അതിവേഗം ആശുപത്രിക്കുള്ളിലേക്ക് ഓടിക്കയറുകയും ചെയ്തു.

 വിവരം അറിഞ്ഞപ്പോള്‍ ഒരു നിമിഷം പോലും പാഴാക്കാതെ, ധരിച്ച വേഷം മാറാൻ പോലും നില്‍ക്കാതെ സജീർ വണ്ടിയുമായി അപകട സ്ഥലത്തെത്തുകയായിരുന്നു.

ജൂണ്‍ 30 ന് രാത്രി 11.10 ഓടെയാണ് കണ്ണൂർ കാപ്പാട് വെച്ച്‌ ഒരു കുടുംബം സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടത്. അമ്മയും രണ്ട് മക്കളുമടങ്ങിയ കുടുംബം കാറില്‍ കുടുങ്ങുകയായിരുന്നു. പകല്‍ മുഴുവനുള്ള ഓട്ടത്തിന്റെ ക്ഷീണത്തില്‍ നല്ല ഉറക്കമായിരുന്നു.

11.25 നാണ് ആംബുലൻസ് ഡ്രൈവറായ സജീർ അപകടവിവരം അറിയുന്നത്. എങ്കിലും ഒരു നിമിഷം പോലും പാഴാക്കാതെ, ധരിച്ച വേഷം മാറാൻ പോലും നില്‍ക്കാതെ സജീർ വണ്ടിയുമായി അപകട സ്ഥലത്തെത്തി.

നാട്ടുകാർക്കൊപ്പം ചേർന്ന് കാറിലുണ്ടായിരുന്ന കുട്ടിയെ പുറത്തെടുത്തു. കുട്ടിയുടെ കാല്‍ ഒടിഞ്ഞുതൂങ്ങിയ നിലയിലായിരുന്നു. 

പ്രാഥമിക ശുശ്രൂഷ നല്‍കി തുടങ്ങിയപ്പോഴാണ് ഒടിഞ്ഞ കാല്‍ കെട്ടിവെക്കാൻ ഒരു തുണി ആവശ്യമായി വന്നത്. അപ്പോഴാണ് മറ്റൊന്നും ആലോചിക്കാതെ ഉടുത്ത മുണ്ട് അഴിച്ച്‌ കുട്ടിയുടെ കാലുകള്‍ കൂട്ടിക്കെട്ടിയത്.

അടിവസ്ത്രം ധരിച്ച്‌ കണ്ണൂർ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലേക്ക് എത്തിയ സജീറിന് പുറത്തിറങ്ങാൻ ആവാതെ നിന്നപ്പോള്‍ കൈയ്യില്‍ കിട്ടിയത് ഒരു ബെഡ് ഷീറ്റായിരുന്നു. അതെടുത്തുടുത്ത് അത് ധരിച്ച്‌ കുട്ടിയുമായി എമർജൻസി വിഭാഗത്തിലേക്ക് പോയി.

സജീറിൻ്റെ ഇടപെടല്‍ ചികിത്സയ്ക്ക് സഹായകമായെന്ന് ബിഎംഎച്ച്‌ എമർജൻസി മെഡിസിൻ ഇൻചാർജ് ഡോക്ടർ നിധിൻ അക്കല്‍ പറഞ്ഞു. നേരത്തെയും നിരവധി സേവന പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ കാപ്പാട് ലൈവ് ചാരിറ്റബിള്‍ ട്രസ്റ്റിൻ്റെ പ്രവർത്തകനാണ് സജീർ.

Previous Post Next Post