Zygo-Ad

ഖത്തർ ആക്രമണം: കണ്ണൂർ വിമാന സർവീസുകൾ റദ്ദാക്കി

 


മട്ടന്നൂർ: ഖത്തറിലെ യുഎസ് വ്യോമതാവളങ്ങൾക്ക് നേരേ ഇറാൻ നടത്തിയ ആക്രമണത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങൾ വ്യോമപാത അടച്ചതോടെ കണ്ണൂരിൽ നിന്നുള്ള പല വിമാന സർവീസുകളും തത്കാലത്തേക്ക് റദ്ദാക്കി.

തിങ്കളാഴ്ച രാത്രി 7.15-ന് ദോഹയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി. ഖത്തർ വ്യോമപാത അടച്ചതോടെയാണ് വിമാനം തിരിച്ചിറക്കേണ്ടിവന്നത്.

160 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവർക്ക് ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് നൽകുകയോ റീഫണ്ട് ചെയ്യുകയോ ചെയ്യുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.ചൊവ്വാഴ്ചയും കണ്ണൂരിൽ നിന്നുള്ള പല അന്താരാഷ്ട്ര സർവീസുകളും മാറ്റിയിട്ടുണ്ട്. 

രാവിലെ 6.35-ന് അബുദാബി, പുലർച്ചെ അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് കണ്ണൂരിലേക്കുള്ള സർവീസും വൈകുമെന്ന് അറിയിച്ചിട്ടുണ്ട്.

ഇറാൻ-ഇസ്രയേൽ സംഘർഷം തുടങ്ങിയ ശേഷം കണ്ണൂരിൽ നിന്നുള്ള വിവിധ അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കിയിരുന്നു.

Previous Post Next Post