Zygo-Ad

കോൺഗ്രസ്- ജമാഅത്ത ഇസ്ലാമി കൂട്ടുകെട്ടിൽ പ്രതിഷേധം; കണ്ണൂരിലെ മുതിര്‍ന്ന നേതാവ് സി പി ഐ എമ്മില്‍ ചേര്‍ന്നു


 കണ്ണൂർ : കോണ്‍ഗ്രസിന്റെ വര്‍ഗീയ കൂട്ടുകെട്ടിൽ പ്രതിഷേധിച്ച് കണ്ണൂരിൽ മുതിർന്ന നേതാവ് പാര്‍ട്ടി വിട്ടു. മുതിര്‍ന്ന നേതാവ് കെ വി രവീന്ദ്രനാണ് കോണ്‍ഗ്രസ് വിട്ട് കുടുംബത്തോടൊപ്പം സി പി ഐ എമ്മില്‍ ചേര്‍ന്നത്. കോൺഗ്രസ്- ജമാഅത്ത ഇസ്ലാമി കൂട്ടുകെട്ടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടത്.

കണ്ണൂര്‍ ബ്ലോക്ക് പ്രസിഡണ്ടും എടക്കാട് പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്നു രവീന്ദ്രൻ. കോണ്‍ഗ്രസ് മതേതര നിലപാട് കൈവിട്ടുവെന്ന് കെ വി രവീന്ദ്രന്‍ പറഞ്ഞു. അധികാരത്തിന് വേണ്ടി എന്തും ചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും അദ്ദേഹം തുറന്നടിച്ചു.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ , ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് എടക്കാട് എന്നിവർ ചേർന്ന് സ്വീകരിച്ചു.

ഏരിയാ സെക്രട്ടറി എംകെ മുരളി എടക്കാട് ലോക്കൽ സെക്രട്ടറി കെ പ്രദീപ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സ്വീകരണം.

Previous Post Next Post