കണ്ണൂർ: കണ്ണൂർ മഞ്ചപ്പാലത്ത് കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ അഡ്വ. പി. ഇന്ദിരയുടെ കാർ കയറി യുവതിയുടെ കാലിന് പരുക്കേറ്റതായി പരാതി.
മഞ്ചപ്പാലം സ്വദേശിനി പി.പി സബീനയുടെ കാലിനാണ് പരുക്കേറ്റത്. മലിനജല ട്രീറ്റ്മെൻ്റ് പ്ലാൻ്റില്‍ നിന്നും പടന്നത്തോട്ടിലേക്ക് മലിനജലം ഒഴുകുന്നതായി ആരോപിച്ച് പ്രദേശവാസികള്‍ വ്യാഴാഴ്ച്ച രാവിലെ പരിസ്ഥിതി ദിനാചരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മേയർ മുസ്ലീഹ് മഠത്തിലിനെയും ഡെപ്യൂട്ടി മേയറെയും തടഞ്ഞിരുന്നു.
ഇതിനിടെ കാർ മുൻപോട്ടെടുക്കുമ്പോള്‍ കാലില്‍ കയറിയെന്നാണ് പരാതി. സബീന കണ്ണൂർ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
എന്നാല്‍ സബീന സംസാരിച്ചു കൊണ്ടിരിക്കെ കാർ നീങ്ങിയിട്ടില്ലെന്നും കാലില്‍ കയറിയത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നുമാണ് ഡെപ്യൂട്ടി മേയറുടെ വിശദീകരണം.