Zygo-Ad

എടക്കാട് ഏഴരകടലിൽ തിരയിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

 


കണ്ണൂർ: എടക്കാട്ഏഴര പാറാപ്പള്ളി കടലിൽ കാണാതായ മമ്പറം കായലോട് പറമ്പായി റോഡ് എം.സി ഹൗസിൽ റഹൂഫിൻ്റെ മകൻ ഫർഹാൻ റൗഫിൻ്റെ (18) മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച്ചപുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. കടലിൽ വീണ സ്ഥലത്ത് നിന്നും രണ്ട് കിലോമീറ്റർ മാറി മുഴപ്പിലങ്ങാട് ശ്മശാനത്തിന് അരികിലെ തീരത്താണ് മൃതദേഹം കണ്ടെത്തിയത്. 

ഇന്നലെ കോസ്റ്റൽ പൊലീസിന്റെയും മറൈൻ എൻഫോഴ്‌സ്‌മെന്റിന്റേയും ബോട്ടുകൾ കടലിൽ തിരച്ചിൽ നടത്തിയെങ്കിലും ശ്രമം വിഫലമായിരുന്നു. ബുധനാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു സംഭവം. കൂട്ടുകാർക്കൊപ്പം കടപ്പുറത്ത് എത്തിയതായിരുന്നു ഹർഹാൻ. 

കടപ്പുറത്തുള്ള പാറയുടെ മുകളിൽ നിൽക്കുകയായിരുന്ന ഇവരുടെ മേൽ ശക്തമായടിച്ച തിരയിൽ ഫർഹാൻ കടലിലേക്ക് തെറിച്ച് വീഴുകയായിരുന്നു. മൃതദേഹം എടക്കാട് പൊലിസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടം നടപടികൾക്കായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Previous Post Next Post