Zygo-Ad

കന്യാകുമാരിയിൽ വെച്ച് നടക്കുന്ന എൻസിആർടി ദേശീയ യോഗ ഒളിമ്പിയാഡിൽ സംസ്ഥാനത്തെ പ്രതിനിഥീകരിക്കുന്ന 16 പേരിൽ 10 പേരും കണ്ണൂരുകാർ


 കണ്ണൂർ: ജൂൺ 15മുതൽ 18 വരെ കന്യാകുമാരിയിൽ വെച്ച് നടക്കുന്ന എൻ സി ആർ ടി ദേശീയ യോഗ ഒളിമ്പിയാഡിലേക്ക് ജില്ലയിൽ നിന്ന് 10 പേരാണ് പങ്കെടുക്കുന്നത്. 

സീനിയർ ബോയ്സ് വിഭാഗത്തിൽ കൂർത്തുപറമ്പ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥി യഥുരാജ്. സി (സ്വർണ്ണം) സീനിയർ ഗേൾസ് വിഭാഗത്തിൽ എ കെ ജി പെരളശ്ശേരി വിദ്യാർത്ഥിനി അനുഷ്ക. എം (സ്വർണ്ണം). 

പിണറായി എ കെ ജി സ്മാരക ഗവ: സ്കൂൾ വിദ്യാർത്ഥിനി അനഘ. പി (വെള്ളി). ജൂനിയർ ബോയ്സ് വിഭാഗത്തിൽ എ കെ ജി സ്മാരക ഗവ: സ്കൂൾ വിദ്യാർത്ഥി സ്നേഹിൽ. പി (ഗോൾഡ്). കരിപ്പാൽ എസ് വി യു പി സ്കൂൾ വിദ്യാർത്ഥി കാർത്തിക്. ടി. വി (വെള്ളി). മമ്പറം ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥി റിജ്വൽ.സി (വെങ്കലം). പി ഇ എം എസ് ചെറുകുന്ന് ഹൈ സ്കൂൾ വിദ്യാർത്ഥി ആഗ്നെയ് സൂര്യ (നാലാം സ്ഥാനം). 

ജൂനിയർ ഗേൾസ് വിഭാഗത്തിൽ മമ്പറം യു പി സ്കൂൾ വിദ്യാർത്ഥിനി അനുവർണിക. എസ് (സ്വർണം). കൂത്തുപറമ്പ് യു പി സ്കൂൾ വിദ്യാർത്ഥിനി അൽവിന ബിനീഷ് (വെങ്കലം). കുത്തുപറമ്പ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി തേജശ്രീ ശ്രീജിത്ത്‌ (നാലാം സ്ഥാനം). എന്നിവരാണ് നാഷണൽ യോഗ ഒളിമ്പിയാഡിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. 

നാല് വിഭാഗങ്ങളിലായി സംസ്ഥാനത്തെ പ്രതിനിഥീകരിക്കുന്ന 16 പേരിൽ 10 പേരും ജില്ലയിൽ നിന്നുള്ളവരാണ്. സംസ്ഥാന യോഗ ഒളിമ്പിയാഡിൽ കണ്ണൂരിനായിരുന്നു ഓവറോൾ കിരീടം. കണ്ണൂർ ടീമിനെ ടീം കോച്ച് ലക്ഷ്മണൻ. സി മാനേജർമാർ മധുസൂദനൻ. കെ, നിഷമ പി പി. എസ്കൊട്ടിംഗ് ടീച്ചർ പ്രിനിത.കെ.പി. എന്നിവരാണ് നയിച്ചത്.

Previous Post Next Post