ഈ വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 2025 ഫെബ്രുവരിയിൽ നടന്ന പരീക്ഷകളുടെ ഫലമാണ് പ്രഖ്യാപിച്ചത്. പരീക്ഷാ ഭവന്റെ വെബ്സൈറ്റിൽ ഫലം ലഭ്യമാണ്.
എൽഎസ്എസിന് അകെ 108421കുട്ടികൾ പരീക്ഷ എഴുതിയതിൽ 30380 കുട്ടികൾ സ്കോളർഷിപ്പിന് യോഗ്യതനേടി. വിജയശതമാനം 28.02 ആണ്. യുഎസ്എസിന് 91151കുട്ടികൾ പരീക്ഷ എഴുതിയതിൽ 38782കുട്ടികൾ സ്കോളർഷിപ്പിന് യോഗ്യതനേടി. വിജയശതമാനം 42.55 ആണ്. 1640 കുട്ടികൾ ഗിഫ്റ്റഡ് ചിൽഡ്രൺ പ്രോഗ്രാമിലേക്ക് യോഗ്യത നേടി.