കണ്ണൂർ: കെ.എസ്.ഇ.ബി ലിമിറ്റഡ് ട്രാൻസ്ട്രിഡ് പദ്ധതി പ്രകാരം മുണ്ടയാട് സബ് സ്റ്റേഷൻ മുതൽ മാങ്ങാട് സബ് സ്റ്റേഷൻ വരെയായി നിർമിച്ച 110 കെ വി ഡബിൾ സർക്യൂട്ട് ലൈനിൽ 4ന് ചൊവ്വാഴ്ച രാവിലെ പത്ത് മുതൽ പരീക്ഷണ അടിസ്‌ഥാനത്തിൽ വൈദ്യുതി പ്രവഹിക്കും.
ആയതിനാൽ പൊതുജനങ്ങൾ ടവറുമായി സമ്പർക്കത്തിൽ ഏർപ്പെടാതെ ശ്രദ്ധിക്കണമെന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു. ലൈനിലോ മറ്റോ എന്തെങ്കിലും അസാധാരണത്വം ശ്രദ്ധയിൽ പെട്ടാൻ താഴെ കാണുന്ന ഫോൺ നമ്പറിൽ അറിയിക്കുക.
മുണ്ടയാട് സബ് സ്‌റ്റേഷൻ: 9496 011 329, മാങ്ങാട് സബ് സ്റ്റേഷൻ: 9496 011 319, അസിസ്റ്റൻ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ: 9496 001 658, അസിസ്റ്റൻ്റ് എഞ്ചിനീയർ: 9496 018 754.