Zygo-Ad

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് : കണ്ണൂരിൽ 36° സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത

 


കണ്ണൂർ: സംസ്ഥാനത്ത് ഇന്നും ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, വയനാട് ഒഴികെയുള്ള പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

കണ്ണൂർ, കാസർകോട്, കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകളിൽ 36° സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കൊടും ചൂട് തുടരുന്നതിനിടെ സൂര്യ രശ്മികളില്‍ നിന്നുള്ള അള്‍ട്രാവലയറ്റ് കിരണങ്ങളുടെ തോതും ഉയരുകയാണ്. ഈ സാഹചര്യത്തിൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പകൽ 11 മുതൽ വൈകിട്ട് മൂന്ന് വരെയുള്ള വെയിൽ നേരിട്ട് ഏൽക്കരുതെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.

Previous Post Next Post