Zygo-Ad

കണ്ണൂർ ഉൾപ്പടെയുള്ള റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമുകളിൽ ATM മെഷീൻ വരുന്നു


 കണ്ണൂർ :- റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമുകളിൽ എ.ടി.എം മെഷീൻ വരുന്നു. വിമാനത്താവളങ്ങളിലും മാളുകളിലുമുള്ളതുപോലെ തുറന്ന കിയോസ്സുകളായിരിക്കും സ്ഥാപിക്കുക. ഒരു ചതുരശ്രമീറ്ററിൽ എ.ടി.എം. മെഷീനുകൾ സ്ഥാപിക്കും. സ്വകാര്യ എ.ടി.എം. ദാതാക്കളുമായി ചേർന്നാണ് ആദ്യഘട്ടം നടപ്പാക്കുന്നത്. അതിനായി മംഗളൂരു സെൻട്രൽ മുതൽ പാലക്കാട് വരെയുള്ള 19 സ്റ്റേഷനുകളിൽ ടെൻഡർ വിളിച്ചു. കണ്ണൂർ ഉൾപ്പെടെ വലിയ സ്റ്റേഷനുകൾക്കുപുറമെ ഫറോക്ക്, ചെറുവത്തൂർ പോലെ ചെറിയ സ്റ്റേഷനുകളിലും എ.ടി.എം. സ്ഥാപിക്കും. ഏപ്രിൽ ഒന്നുമുതൽ പ്രവർത്തിച്ചുതുടങ്ങും. അഞ്ചുവർഷ ത്തേക്കാണ് കരാർ. നിലവിൽ ചില പ്രധാന റെയിൽവേ സ്റ്റേഷനുകൾക്ക് പുറത്ത് പ്രത്യേകം മുറികളിലായി എ.ടി.എമ്മുണ്ട്.

മംഗളൂരു ജങ്ഷൻ, മംഗളൂ രു സെൻട്രൽ, കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, മാഹി, വടകര, കൊയിലാണ്ടി, ഫറോക്ക്, കുറ്റിപ്പുറം, ഷൊർണൂർ, ഒറ്റപ്പാലം, നിലമ്പൂർ, പാലക്കാട് ടൗൺ, പാലക്കാട് ജങ്ഷൻ എന്നിവയാണ് എ.ടി.എം വരുന്ന സ്റ്റേഷനുകൾ

Previous Post Next Post