തോട്ടട: കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവം തിങ്കളാഴ്ച തോട്ടട എസ് എൻ കോളേജിൽ തുടങ്ങും.
14 വേദികളിലായി നടക്കുന്ന കലോത്സവ സ്റ്റേജിതര മത്സരങ്ങൾ 24, 25 തീയതികളിൽ നടക്കും. 26 മുതൽ 28 വരെയാണ് സ്റ്റേജ് മത്സരങ്ങൾ. എസ് എൻ കോളേജിൽ ഒരുക്കങ്ങൾ പൂർത്തിയായി.
നീലത്താമര, മഞ്ഞ്, നിർമാല്യം, സുകൃതം, വാരാണസി, കടവ്, വൈശാലി, വാനപ്രസ്ഥം, പഞ്ചാഗ്നി, നിള, സഫ്ദർ ഹാശ്മി തുടങ്ങിയ പേരുകളാണ് വേദികൾക്ക് നൽകിയിരിക്കുന്നത്.
തിങ്കളാഴ്ച വൈകിട്ട് മൂന്നിന് സ്റ്റേജിതര മത്സരങ്ങളുടെ ഉദ്ഘാടനം എഴുത്തുകാരൻ എം മുകുന്ദൻ നിർവഹിക്കും.
തിങ്കളാഴ്ച രാവിലെ 9.30 മുതൽ നാല് വരെ കവിത ആലാപനം, പ്രസംഗം, കവിത രചന, ചെറുകഥ രചന, പ്രബന്ധ രചന, പൂക്കളം, കാർട്ടൂൺ, കാരിക്കേച്ചർ, പെയിൻറിങ്, തിരക്കഥാരചന, മെഹന്തി ഡിസൈൻ, കളിമൺ പ്രതിമ നിർമാണം, ഷോർട്ട് ഫിലിം മേക്കിങ്, ക്വിസ്, കുറുങ്കഥ എന്നീ മത്സരയിനങ്ങൾ നടക്കും.