പാപ്പിനിശ്ശേരി : സംസ്ഥാനത്ത് രാജേഷ് എന്നു പേരുള്ളവർ നാളെ 10ന് മാങ്ങാട് ഈസ്‌റ്റ് എൽ പി സ്‌കൂളിൽ ഒത്തുചേരുന്നു. രാജേഷുമാരുടെ സംസ്ഥാനതല കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് ഇതാദ്യമായി 'രാജാ സംഗമം 2025' ഒരുക്കുന്നത്. നേദ്യ രാജേഷ് നഗറിൽ നടക്കുന്ന സംഗമം എഎസ്ഐയും ജീവകാരുണ്യ പ്രവർത്തകനുമായ രാജേഷ്.എ. തളിയിൽ ഉദ്ഘാടനം ചെയ്യും. രാജേഷ് പാലങ്ങാട് അധ്യക്ഷത
വഹിക്കും. വിവിധ കലാപരിപാടി കൾ അരങ്ങേറും. 30 മുതൽ 60 വരെ വയസ്സുള്ള 500ൽ അധികം പേർ രാജേഷ് വാട്‌സാപ് കൂട്ടായ്‌മയിലുണ്ട്. ഉന്നതരംഗത്ത് പ്രവർത്തിക്കുന്നവരും കലാകാരന്മാരും സാധാരണക്കാരുമങ്ങിയ കൂട്ടായ്‌മ കൂടിയാണിതെന്നു രാജേഷ് കല്യാശ്ശേരി, രാജേഷ് പാലങ്ങാട്ട്, രാജേഷ് രാമർ, രാജേഷ് കോയ്യോടൻ, രാജേഷ് കീഴാറ്റൂർ, രാജേഷ് ബാലൻ എന്നിവർ അറിയിച്ചു.