Zygo-Ad

തളിപ്പറമ്പിൽ വൻ എം ഡി എം എ യുമായി രണ്ടുപേർ അറസ്റ്റിൽ

 


കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൽ  ഐ പി എസി ന്റെ നിർദേശാനുസരണം നടത്തിയ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് പോലീസും കണ്ണൂർ റൂറൽ ജില്ലാ പോലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി  തളിപ്പറമ്പ് വെള്ളാരംപാറയിൽ വെച്ചു നടത്തിയ പരിശോധയിലാണ് 2.8016 ഗ്രാം മാരക മയക്കുമരുന്നായ  എം ഡി എം എ  യുമായി  കോയിപ്ര സ്വദേശി  കോറോക്കാരൻ  ഹൌസിൽ സിറാജ് (30), കരിമ്പം സ്വദേശി  മൈമൂനസ് ഹൌസിൽ വി പി  ഉനൈസ്  (34) എന്നിവർ പിടിയിലായത്. പ്രതികൾ സഞ്ചരിച്ച  കെ എൽ 59 വി 0707 നമ്പർ താർ ജീപ്പും പോലീസ് കസ്റ്റഡിയിൽ എടുത്തു.

തളിപ്പറമ്പ് അഡീഷണൽ  എസ് ഐമാരായ  കെ  സതീശൻ, ജെയ്മോൻ ജോർജ്,  എ എസ് ഐ   അനിൽകുമാർ, സീനിയർ സിവിൽ പോലിസ് ഓഫീസർ അരുൺകുമാർ എന്നിവരും കണ്ണൂർ റൂറൽ ജില്ലാ പോലിസ് മേധാവിയുടെ ഡാൻസാഫ്  സ്‌ക്വാഡ് അംഗങ്ങളും അടങ്ങിയ സംഘമാണ്  പ്രതികളെ പിടികൂടിയത്

Previous Post Next Post