Zygo-Ad

രത്തൻ ടാറ്റ - മൂല്യാധിഷ്ഠിത സമ്പദ് വ്യവസ്ഥയുടെ ഉപജ്ഞാതാവ്: സപര്യ കേരളം


 കാഞ്ഞങ്ങാട്: സാമ്പത്തിക രംഗത്ത് മൂല്യങ്ങളെ ഉൾക്കൊള്ളുകയും തന്റെ ബിസിനസ്സ് സാമ്രാജ്യത്ത് നടപ്പിലാക്കുകയും ചെയ്ത മഹാനാണ് രത്തൻ ടാറ്റയെന്നും മൂല്യാധിഷ്ഠിത സമ്പദ് വ്യവസ്ഥയുടെ ഉപജ്ഞാതാവായി ലോകം ടാറ്റയെ വാഴ്ത്തുകയാണെന്നും സപര്യ സാംസ്കാരിക സമിതി സംഘടിപ്പിച്ച അനുശോചന സമ്മേളനത്തിൽ എഴുത്തുകാരൻ സുകുമാരൻ പെരിയച്ചൂർ അഭിപ്രായപ്പെട്ടു.മദ്യവ്യവസായവും പുകയില ഉത്പന്നങ്ങളുടെ വ്യവസായവും തന്റെ അജണ്ടയിൽ ഇല്ലെന്നും രത്തൻ ടാറ്റ പ്രവർത്തിച്ചു കാണിച്ചു കൊടുക്കുകയും ചെയ്തിരുന്നത് യുവ തലമുറയ്ക്ക് പ്രചോദനമാണെന്നും അദ്ദേഹം അനുസ്മരിച്ചു.

ചടങ്ങിൽ സപര്യ സംസ്ഥാന വർക്കിങ് പ്രസിഡന്റ് പ്രേമചന്ദ്രൻ ചോമ്പാല അദ്ധ്യക്ഷത വഹിച്ചു.ശ്രീദേവി അമ്പലപുരം, പ്രാപ്പൊയിൽ നാരായണൻ, ആനന്ദ കൃഷ്ണൻ എടച്ചേരി, കുഞ്ഞപ്പൻ തൃക്കരിപ്പൂർ, അനിൽകുമാർ പട്ടേന,ലേഖ കാദംബരി, ശ്രീജിത്ത് ചീമേനി,അജിത് പാട്യം, ജയകൃഷ്ണൻ മാടമന, ഷിബു വെട്ടം, രഘുനാഥ് പൊതുവാൾ എന്നിവർ സംസാരിച്ചു.

Previous Post Next Post