Zygo-Ad

അരയില്‍ മുറുകിയ കുരുക്കില്‍ ദുരിതത്തിലായി തെരുവു നായ അലയുന്നു.

 


മയ്യില്‍: അരയില്‍  പ്ലാസ്റ്റിക് കയര്‍ കൊണ്ടുള്ള  മുറുകിയ കുരുക്കില്‍ തെരുവു നായ അലയുന്നു. മയ്യില്‍ ടൗണിലും പരിസരങ്ങളിലുമായാണ്  ഭക്ഷണമോ വെള്ളമോ കുടിക്കാതെ തെരുവു നായ ഓടി തളരുന്നത്.  ആരോ കയറിട്ടു പിടിക്കാന്‍ ശ്രമിച്ചതാകാമെന്നാണ് സംശയിക്കുന്നത്. പിന്നീട് നായ തന്നെ കയര്‍ കടിച്ചു മുറിച്ചതു പോലെയാണുള്ളത്.  കഷ്ടിച്ച് ഒരു മീറ്റര്‍ നീളത്തിലുള്ള കയറാണ് നായയുടെ  ദേഹത്തുള്ളത്. മയ്യില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നിലും വേളം ക്ഷേത്രം  റോഡ് പരിസരങ്ങളിലുമായാണ് കഴിഞ്ഞ രണ്ട്  ദിവസങ്ങളിലായി നായ ഓടുന്നത്.

Previous Post Next Post