കണ്ണൂർ : മേലേചൊവ്വയിലെ ഗതാഗത കുരുക്കിന് ശാശ്വതപരിഹാരമാകുന്ന മേലേചൊവ്വ മേൽപ്പാലം നിർമാണ പ്രവൃത്തികൾക്ക് ഗാന്ധിജയന്തി ദിനത്തിൽ തുടക്കമാകും. ചൊവ്വ സഹകരണ റൂറൽ ബാങ്ക് ഹെഡ് ഓഫീസ് പരിസരത്ത് പകൽ 11.30ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനാകും. മേയർ മുസ്ലീഹ് മഠത്തിൽ, എം പിമാരായ കെ സുധാകരൻ, വി ശിവദാസൻ, പി സന്തോഷ്കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ, കലക്ടർ അരുൺ കെ വിജയൻ എന്നിവർ പങ്കെടുക്കും.

#tag:
Kannur