കണ്ണൂർ :കണ്ണൂർ ഡിമൻഷ്യ കെയർ സൊസൈറ്റി, റോട്ടറി കണ്ണൂർ സീസൈഡ് എന്നിവ ചേർന്ന് മറവിരോഗ നിർണയ ക്യാമ്പും ബോധവത്കരണ സെമിനാറും രോഗികളെ പരിചരിക്കുന്നവർക്കുള്ള പരിശീലനവും നടത്തും.ഞായറാഴ്ച പള്ളിയാം മൂലയിലെ കെ ഡി സി എസിന്റെ പകൽവീടായ പ്രബോധ് ഹാളിലാണ് പരിപാടി.
സെമിനാറിന്റെ ഉദ്ഘാടനം രാവിലെ 9.30-ന് ഡോ. വി ശിവദാസൻ എം പി നിർവഹിക്കും. ന്യൂറോഫിസിഷ്യൻ ഡോ. കെ കെ നിർമൽ രാജ് ക്ലാസെടുക്കും. പേരുകൾ രജിസ്റ്റർ ചെയ്യാൻ ഫോൺ: 7012192683.