മയ്യിൽ :കൊളച്ചേരി പാട്ടയത്തെ കെ വി ജാനകി, പാലിച്ചാലിലെ പി പി കുഞ്ഞിരാമൻ എന്നിവർക്ക് തെരുവുനായയുടെ കടിയേറ്റു. വീടിന്റെ വരാന്തയിൽവച്ചാണ് പി പി കുഞ്ഞിരാമന് കടിയേറ്റത്.ഇരുവരും ജില്ലാ ആശുപത്രിയിൽ
ചികിത്സ തേടി. തെരുവുനായശല്യത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സിപിഐ എം കൊളച്ചേരി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു