Zygo-Ad

പേരാവൂരിൽ മരം പൊട്ടിവീണ് വാഹനം തകർന്നു

പേരാവൂർ : നിടുംമ്പോയിൽ 24-ാംമൈലിൽ മരം പൊട്ടിവീണ് വാഹനം തകർന്നു. മുടവങ്ങോട് സ്വദേശി വാഴവളപ്പിൽ ധനഞ്ജയന്റെ ഓട്ടോ ടാക്‌സിയാണ് തകർന്നത്.

നിടുംമ്പോയിൽ നിന്നുമുള്ള യാത്രക്കാരെ ഇറക്കി തിരിച്ചുവരുന്നവഴിയാണ് അപകടം നടന്നത്. മരത്തിൻ്റെ തടിഭാഗം റോഡിൽ പതിക്കുകയും ശിഖരങ്ങൾ മാത്രം വാഹനത്തിന് മുകളിൽ വീണതിനാലാണ് ഡ്രൈവർ അപകടം കൂടാതെ രക്ഷപെട്ടത്.

Previous Post Next Post