Zygo-Ad

പരിവാഹന്‍ സംവിധാനത്തില്‍ നടക്കുന്ന തട്ടിപ്പിനെതിരെ ഫേസ്‌ബുക്ക്‌ പോസ്‌റ്റുമായി സിറ്റി പോലീസ്‌

കണ്ണൂർ : വാഹന ഉടമകളെയും ഡ്രൈവര്‍മാരെയും ലക്ഷ്യമിട്ട്‌ നടക്കുന്ന തട്ടിപ്പിന്‌ ബോധവത്‌്ക്കരണം ആയാണ്‌ കണ്ണൂര്‍ സിറ്റി പോലീസ്‌ രംഗത്തെത്തിയത്‌.
ഇതിനെതിരെ സിറ്റി പോലീസ്‌ ഫേസ്‌ബുക്ക്‌ പോസ്‌റ്റ് ഇട്ടു. വാഹനം ഉള്‍പ്പെട്ട ഗതാഗത നിയമ ലംഘനത്തെക്കുറിച്ച്‌ നിങ്ങള്‍ക്ക്‌ വാട്ട്‌സാപ്പില്‍ സന്ദേശം ലഭിക്കും. ഈ സന്ദേശത്തില്‍ ഒരു എ.പി.കെ. ഫയല്‍ ഉണ്ടായിരിക്കും.
ഈ എ.പി.കെ. ഫയല്‍ ഇന്‍സ്‌റ്റാള്‍ ചെയ്ാന്‍ യതട്ടിപ്പുകാര്‍ സന്ദേശത്തിലൂടെ വാഹന ഉടമകളോട്‌ ആവശ്യപ്പെടുന്നു. ഇതില്‍ ജാഗരൂകരാകണം എന്നാണ്‌ പോലീസ്‌ പറയുന്നത്‌. ഇന്‍സ്‌റ്റാള്‍ ചെയ്യുമ്പോള്‍ എസ്‌.എം.എസ.്‌ അനുമതികള്‍ നല്‍കാനും അവര്‍ ജനങ്ങളോട്‌ ആവശ്യപ്പെടും അവര്‍ പറയുന്നതുപോലെ ചെയ്‌താല്‍ ജനങ്ങള്‍ തട്ടിപ്പിടിയാകുമെന്നും പോലീസ്‌ പറയുന്നു.
ഒ.ടി.പി. അനുമതി നല്‍കുന്നതോടെ ഒ.ടി.പി. സ്വയം ആക്‌സസ്‌ ചെയ്യാനും അവ ഉപയോഗിച്ച്‌ നിങ്ങളുടെ ബാങ്ക്‌ അക്കൗണ്ടില്‍ നിന്ന്‌ പണം പിന്‍വലിക്കാനും തട്ടിപ്പുകാര്‍ക്ക്‌ കഴിയും. അതിനാല്‍ ഇത്തരം സന്ദേശങ്ങള്‍ പൂര്‍ണ്ണമായും അവഗണിക്കണം എന്നാണ്‌ പോലീസ്‌ പറയുന്നത്‌.
ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പില്‍ പെട്ടാല്‍ ഉടന്‍ തന്നെ 1930 എന്ന നമ്പറില്‍ പോലീസിനെ ബന്ധപ്പെടുക എന്നും ഫേസ്‌ബുക്ക്‌ പോസ്‌റ്റില്‍ പറയുന്നു.

Previous Post Next Post