Zygo-Ad

ബ്യൂട്ടി പാർലറിൽ കയറി ഗ്ലാസ് തകർത്തു അക്രമത്തിന് കേസ്.

പയ്യന്നൂർ: ടൗണിലെ ബ്യൂട്ടിപാർലറിൽ പട്ടാപ്പകൽ അക്രമം. ഗ്ലാസ് തകർത്തു പരാതിയിൽ യുവാവിനെതിരെ കേസ്.

ബ്യൂട്ടിപാർലർ ഉടമ തൃക്കരിപ്പൂർ ഇളമ്പച്ചി സ്കൂളിന് സമീപത്തെ കെ.രതീഷിൻ്റെ പരാതിയിലാണ് ജോഷി ജോസിനെ (38)തിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്.ഇന്നലെ രാവിലെ 10 മണിയോടെയാണ് പരാതിക്കാസ്പദമായ സംഭവം. പഴയ ബസ് സ്റ്റാൻ്റിന് സമീപത്തെ സ്വകാര്യ ആശുപത്രിക്ക് സമീപത്തെ പരാതിക്കാരൻ്റെ ഉടമസ്ഥതയിലുള്ള ഷൈനിങ്ങ് ബ്യൂട്ടി പാർലറിലായിരുന്നു അക്രമം. ബ്യൂട്ടിപാർലറിൽ അതിക്രമിച്ച് കയറിയ പ്രതി പിറകുവശത്തെ ഗ്ലാസ് അടിച്ച് തകർത്തതിൽ 10,000 രൂപയുടെ നഷ്ടം സംഭവിച്ചതായും പരാതിയിലുണ്ട്. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

Previous Post Next Post