കണ്ണൂർ : ജെസിഐ പഴശ്ശിയും ആർ വിഎസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനും സംയുക്തമായി ചേർന്നുകൊണ്ട് ഡിഗ്രി പരീക്ഷയിൽ 80 ശതമാനത്തിന് മുകളിൽ മാർക്ക് വാങ്ങിച്ച കണ്ണൂർ ജില്ലയിലെ വിദ്യാർഥികളെ അനുമോദിച്ചു. പരിപാടി മന്ത്രി കടനപ്പള്ളി രാമചന്ദ്രൻ ഉത്ഘാടനം ചെയ്തു.സംസ്ഥാന ചീഫ് മിനിസ്റ്റേഴ്സ് പുരസ്കാര ജേതാക്കളായ മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിനെയും,കണ്ണൂർ ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത മികച്ച മുന്ന് എൻ എസ് എസ് യൂണിറ്റിനെയും (ഡീ പോൾ ആർട്സ് ആൻഡ് സയൻസ് കോളേജ്, പയ്യന്നൂർ കോളേജ്, പഴശ്ശിരാജ എൻഎസ്എസ് കോളേജ്) ചടങ്ങിൽ ആദരിച്ചു.ജെ സി ഐ പഴശ്ശി പ്രസിഡണ്ട് ദിലീപ് കൊതേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ലിപിൻ കെ ഗോപാൽ,ആർ വി എസ് ഗ്രൂപ്പ് മീഡിയ ഡയറക്ടർ സമന്വയി സതീഷ് ഡോക്ടർ രവീന്ദ്രനാഥ്, ഡോക്ടർ ക്രിസ്റ്റഫർ, രഞ്ജിത്ത് കുമാർ നിസാമുദ്ദീൻ കെ എൻ, അമൽ മണി, ലീന സുരേഷ്, മിസ് ജെനിഷ, മിസ് ജ്യോത്സന എന്നിവർ സംസാരിച്ചു