കണ്ണൂർ :- പാപ്പിനിശ്ശേരി വെസ്റ്റ് ഗവൺമെന്റ് യുപി സ്കൂളിൽ സ്നേഹപൂർവ്വം സുപ്രഭാതം പദ്ധതി ആരംഭിച്ചു.സ്കൂളിൽ നടന്ന ചടങ്ങിൽ സമസ്ത ജില്ലാ ഉപാദ്ധ്യക്ഷൻ അൽ മശ്ഹൂർ സയ്യിദ് ഉമർ കോയ തങ്ങൾ സ്കൂൾ ലീഡർ നാദിൻ കെ.പി യ്ക്ക് പത്രം നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു.
സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി എ.കെ അബ്ദുൽ ബാഖി പദ്ധതി വിശദീകരിച്ചു. ജംഇയ്യത്തുൽ മുദരിസീൻ ജില്ലാ ജനറൽ സെക്രട്ടറി കെ മുഹമ്മദ് ശരീഫ് ബാഖവി, എസ്.വൈ.എസ് ശാഖാ നേതാക്കളായ ടി.പി അബ്ദുല്ല മൗലവി, എ.ടി.കെ ദാരിമി തിരുവട്ടൂർ , ഹമീദ് ഇല്ലിപ്പുറം, സ്കൂൾ മാനേജർ അബ്ദു സത്താർ വി.പി, എസ്.വൈ.എസ് മണ്ഡലം ട്രഷറർ സി.എച്ച് അബ്ദുസ്സലാം,, സ്കൂൾ അദ്ധ്യാപകരായ ജ്യോതിലക്ഷ്മി വി.പി, വി.മധു മാസ്റ്റർ, രാമചന്ദ്രൻ മാസ്റ്റർ, ജബ്ബാർ മൗലവി, അർഷാദ് അസ്അദി, ശമ്മാസ് മൗലവി , മുബാരിസ് മൗലവി സംബന്ധിച്ചു.
എസ്.വൈ.എസ്, എസ്.കെ .എസ് .എസ് എഫ് , പാപ്പിനിശ്ശേരി വെസ്റ്റ് ശാഖാ കമ്മിറ്റിയാണ് പത്രം സ്പോൺസർ ചെയ്തത്.