കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനത്തിന് ഭീഷണിയായി മയിലുകള്‍. വിമാനയാത്രയ്ക്ക് തടസം സൃഷ്ടിക്കുന്ന മയിലുകളുടെ സാന്നിധ്യം സംബന്ധിച്ച് ചർച്ച ചെയ്യാൻ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ നാളെ യോഗം ചേരും.
വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് കണ്ണൂർ വിമാനത്താവളത്തിലാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. ചീഫ് വൈല്‍ഡ് ലൈഫ് വാർഡൻ, എയർപോർട്ട്, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തില്‍ സംബന്ധിക്കുമെന്ന് അധികൃതർ അറിയിച്ചു.