Zygo-Ad

മാനിഫസ്റ്റോ പാലിക്കുന്നു: പരിയാരം മെഡിക്കൽ കോളേജിലെ സ്റ്റുഡൻസ് യൂണിയന്റെ നേതൃത്വത്തിൽ ഹോസ്റ്റലിൽ വാഷിംഗ് മെഷീൻ വിതരണം ചെയ്തു

പരിയാരം :പരിയാരം മെഡിക്കൽ കോളേജിലെ സ്റ്റുഡൻസ് യൂണിയന്റെ നേതൃത്വത്തിൽ ഹോസ്റ്റലുകളിലേക്ക് വാഷിംഗ് മെഷീനുകൾ വിതരണം ചെയ്തു. യൂണിയൻ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ പറഞ്ഞ വാഗ്ദാനമായിരുന്നു ഹോസ്റ്റലുകളിലേക്ക് ഉള്ള വാഷിംഗ് മെഷീനുകൾ തെരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടി യു ഡി എസ് എഫ് സഖ്യം യൂണിയൻ പിടിച്ചെടുത്തിരുന്നു. യൂണിയന്റെ സത്യപ്രതിജ്ഞ ചടങ്ങിനോട് അനുബന്ധിച്ച് യൂണിയന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. ചടങ്ങിൽ ഏഴു വാഷിംഗ്‌ മിഷ്യൻ യൂണിയൻ ചെയർമാൻ മുഹമ്മദ്‌ ഹിഷാം മുനീർ ഏറ്റുവാങ്ങി.കെപിസിസി അംഗം റിജിൽ മാക്കുറ്റി, കെ എസ് വൈ എഫ് സംസ്ഥാന സെക്രട്ടറി സുധീഷ് കടന്നപ്പള്ളി, കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി,ഷജീർ ഇക്ബാൽ, എം എസ് എഫ് ജില്ലാ പ്രസിഡന്റ് നസീർ പുറത്തീൽ , വൈസ് പ്രസിഡന്റ് തസ്‌ലീം അടിപ്പാലം , ജില്ലാ വർക്കിംഗ് കമ്മിറ്റി അംഗം സജ്‌ഫീർ ഓണപ്പറമ്പ യൂത്ത് ലീഗ് പരിയാരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് അഷറഫ് പുള്ളൂക്കുൽ, എം എസ് എഫ് പരിയാരം പഞ്ചായത്ത് ജനറൽ സെക്രട്ടറി ഫായിസ് കെ വി , ഹരിത ജില്ല പ്രസിഡന്റ് നഹല സഹീദ് , യൂത്ത് കോൺഗ്രസ്‌ പരിയാരം മണ്ഡലം പ്രസിഡന്റ്‌ സുരാഗ് കെ വി, കെ എസ് യു ജില്ല സെക്രട്ടറി സൂരജ് പരിയാരം, രാജേഷ് മല്ലപ്പള്ളി, സജിൻ വണ്ണരാത്ത്, കെ എസ് യു യൂണിറ്റ് പ്രസിഡന്റ്‌ മുഹമ്മദ് ജാസിർ, എം എസ് എഫ് യൂണിറ്റ് പ്രസിഡന്റും യൂണിയൻ ഭാരവാഹിയുമായ വാജിദ് കെ എന്നിവർ നേതൃത്വം നൽകി

Previous Post Next Post