കണ്ണൂർ:ഷൊർണ്ണൂർ -കണ്ണൂർ സ്പെഷ്യൽ ട്രെയിൻ (06031) ചൊവ്വാഴ്ച രാത്രി 7.25ന് കണ്ണൂരിലെത്തി. 12 കോച്ചുകളുള്ള അൺറിസർവ്ഡ് കണ്ണൂർ – ഷൊർണൂർ പാസഞ്ചർ ബുധൻ രാവിലെ 8.10ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പകൽ 12.30ന് ഷൊർണൂരെത്തും. വൈകിട്ട് 3.40 ന് ഷൊർണൂരിൽ നിന്ന് തിരിക്കും.
ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഷൊർണൂരിൽനിന്നും ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ കണ്ണൂരിൽ നിന്നും സർവീസുണ്ടാകും. തലശേരി, മാഹി, വടകര, കൊയിലാണ്ടി, കോഴിക്കോട്, ഫറോക്ക്, പരപ്പനങ്ങാടി, താനൂർ, തിരൂർ, കുറ്റിപ്പുറം, പട്ടാമ്പി എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.