കണ്ണൂർ :ട്രെയിനുകളിൽ ജനറൽ കോച്ചുകൾ വെട്ടിക്കുറച്ചതോടെ കയറാനിടമില്ലാതെ യാത്രക്കാർ. തിങ്ങിനിറ ഞ്ഞ കോച്ചുകളിൽ കയറാൻ പറ്റാതെ യാത്രക്കാർ തൊട്ടടുത്ത സ്ലീപ്പർ കോച്ചുകളിലേക്ക് കടന്നതോടെ ആർപിഎഫുമായും വാക്കേറ്റമായി.
ശനിയാഴ്ച നേത്രാവതി എക്സ്പ്ര സ് കണ്ണൂർ സ്റ്റേഷനിലെത്തിയ പ്പോഴാണ് സംഭവം. നൂറോളം പേരെ ഇറക്കിവിട്ടു. ട്രെയിനും പിടിച്ചിട്ടു. ഒടുവിൽ അമ്പതോളം പേർക്കെതിരെ ആർപിഎഫ് കേസെടുത്തു.
ജനറൽ ടിക്കറ്റെടുത്ത് റിസർവേഷൻ കംപാർട്മെൻ്റ് ലോബിയിൽ നിന്നവർക്കെതിരായാണ് നടപടി. ഇവരിൽനിന്ന് ആധാർ കാർഡ് വാങ്ങി നിയമനടപടിക്ക് ഒരുങ്ങുകയാണ് പൊലീസ്.
പെരുന്നാൾ അവധിയുടെ ഭാഗമായി വലിയ തിരക്കാണ് ട്രെയിനുകളിൽ. എന്നാൽ, റെയിൽവേ ഇതിനായി ഒരു മുൻകരുതലും എടുത്തിട്ടില്ല. ദീർഘദൂര ട്രെയിനുകളിൽ മിക്കവയിലും രണ്ട് ജനറൽ കോച്ചുകളാണുള്ളത്. സ്ലീപ്പർ, എസി കോച്ചുകൾ വർധിപ്പിച്ച് ജനറൽ കോച്ചുകൾ വെട്ടിച്ചുരുക്കിയതാണ് പ്രശ്‌നം രൂക്ഷമാക്കിയത്.